Dec 17, 2010

ഈ തുരുത്തിനപ്പുറം..











ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ്‌ പ്രതി..

ഒരു തുരുത്തില്‍
കാലൂന്നി നില്‍ക്കാന്‍ മണ്ണും
(ചിലപ്പോള്‍ മരങ്ങളും)
നാലുപാടും അലയിളക്കും
കണ്ണെത്താ വെള്ളവും
അലകളുടെ നേര്ത്തതാം
ചിലങ്ക തന്നൊലിയും
സീല്‍ക്കാരവും...

ഈ തുരുത്തില്‍ നീ
എകനാവില്ല..
നീ കള്ളം പറയുന്നു..

കാലൂന്നി നില്‍ക്കാന്‍ ഒരു തരി
മണ്ണില്ലാതെ,
അല തന്‍ താരാട്ടും
നീല ജലത്തിന്‍
തണുപ്പാര്‍ന്ന
സ്നേഹവുമില്ലാതെ,
സമയത്തിന്‍ നാലാമളവും
ചേര്‍ക്കാതെ,
ഇരുട്ടില്‍  - ഒന്നുമില്ലായ്മയുടെ
ഇരുട്ടിന്നിടനാഴിയില്‍
കാണാത്ത ചുഴിയില്‍,
കൈയെറിഞ്ഞു, കാലിളക്കി
നീന്താതെ നീന്തി,
(ഈ ഇരുട്ടില്‍
ഒരു നക്ഷത്രക്കണ്ണ്‍
തിരയാനും നിനക്കാവില്ല)
ഉണ്മയും ഇല്ലായ്മയും
ഏതെന്നുമേതെന്നും
ചോദ്യക്കൊളുത്തെറിയാതെ,
ഉണ്ടെന്നറിയുവാന്‍
ഒന്ന് നുള്ളിനോക്കാനും
മറന്നു നില്‍ക്കുമ്പോള്‍,

 ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ്‌ പ്രതി..

2 comments:

  1. ഏകാന്തത ഒരു തുരുത്താണെന്നു
    പറഞ്ഞ കവിയാണ്‌ പ്രതി..

    ReplyDelete
  2. ഞാനെന്ന ഏകാന്തതയില്‍
    എനിക്ക് കൂട്ടായ്
    ഞാനുണ്ടെങ്കില്‍
    എനിക്കെന്ത് ഏകാന്തതയാണ്...

    ReplyDelete