ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ് പ്രതി..
ഒരു തുരുത്തില്
കാലൂന്നി നില്ക്കാന് മണ്ണും
(ചിലപ്പോള്‍ മരങ്ങളും)
നാലുപാടും അലയിളക്കും
കണ്ണെത്താ വെള്ളവും
അലകളുടെ നേര്ത്തതാം
ചിലങ്ക തന്നൊലിയും
സീല്ക്കാരവും...
ഈ തുരുത്തില് നീ
എകനാവില്ല..
നീ കള്ളം പറയുന്നു..
കാലൂന്നി നില്ക്കാന് ഒരു തരി
മണ്ണില്ലാതെ,
അല തന് താരാട്ടും
നീല ജലത്തിന്
തണുപ്പാര്‍ന്ന
സ്നേഹവുമില്ലാതെ,
സമയത്തിന് നാലാമളവും
ചേര്‍ക്കാതെ,
ഇരുട്ടില്‍ - ഒന്നുമില്ലായ്മയുടെ
ഇരുട്ടിന്നിടനാഴിയില്‍
കാണാത്ത ചുഴിയില്‍,
കൈയെറിഞ്ഞു, കാലിളക്കി
നീന്താതെ നീന്തി,
(ഈ ഇരുട്ടില്‍
ഒരു നക്ഷത്രക്കണ്ണ്
തിരയാനും നിനക്കാവില്ല)
ഉണ്മയും ഇല്ലായ്മയും
ഏതെന്നുമേതെന്നും
ചോദ്യക്കൊളുത്തെറിയാതെ,
ഉണ്ടെന്നറിയുവാന്‍
ഒന്ന് നുള്ളിനോക്കാനും
മറന്നു നില്ക്കുമ്പോള്,
ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ് പ്രതി..
ഏകാന്തത ഒരു തുരുത്താണെന്നു
ReplyDeleteപറഞ്ഞ കവിയാണ് പ്രതി..
ഞാനെന്ന ഏകാന്തതയില്‍
ReplyDeleteഎനിക്ക് കൂട്ടായ്
ഞാനുണ്ടെങ്കില്
എനിക്കെന്ത് ഏകാന്തതയാണ്...