Dec 9, 2010

ഉടഞ്ഞു ചിതറാന്‍ ഒരു ലോകം











വെറുതെ,
വെറുതെയിരുന്നപ്പോള്‍,
മനസ്സിലൊരായിരം കുളമ്പടിയൊച്ചകള്‍..
കാല്‍ചിലമ്പൊലികള്‍, 
വാള്‍ത്തല നാദങ്ങള്‍,
നീല നയനങ്ങള്‍, 
കൈതപ്പൂ മണങ്ങള്‍..
നിഗൂഡമാം 
ഇരുണ്ട ഭൂഖണ്ഡങ്ങള്‍..
കാമ്യമാം സുഗന്ധമൂറും
നിമിഷ ശതങ്ങള്‍..
അജ്ഞാതാമാം 
സന്തോഷ സുമങ്ങള്‍, 
എന്തിനെന്നറിയാത്ത 
കണ്ണീര്‍ക്കണങ്ങള്‍..
പിന്നെയോര്‍ത്തു, 
ഒരു സൂചി കുത്തുംപോലെ,
അല്ലെങ്കിലതിലും നേര്‍ത്ത്
മരണമെന്ന നിമിഷാര്‍ദ്ധം
തച്ചുടയ്ക്കുമിതെല്ലാം..
അല്ലെങ്കിലൊരു മറവിരോഗിയായ്
നിര്‍മമനായ് 
രംഗമൊടുങ്ങുവോളം...
പിന്നെയീ ലോകത്തിലെന്‍
ലോകമില്ല, 
അല്ല, പൊട്ടു ലോകങ്ങളായ്
പുലര്‍ന്നിടും ഞാന്‍
നിന്നുള്ളില്‍, 
പിന്നെയൊരായിരം
അജ്ഞാതാമാം നിനവുകളില്‍,
ഉടഞ്ഞു ചിതറാന്‍
ഒരു ലോകം കാത്തു വെക്കും
പാവമീ നരന്‍
എന്തിനു വെറുതെയീ
പാസ് വേര്‍ഡുകള്‍
ഓര്‍ത്തു വെക്കുന്നു സദാ???

5 comments:

  1. മറവിരോഗിയായ്
    നിര്‍മമനായ്
    രംഗമൊടുങ്ങുവോളം...

    ReplyDelete
  2. ഉടഞ്ഞു ചിതറാന്‍ ഒരു ലോകം..നന്നായി വരികള്‍

    ReplyDelete
  3. ദാർശനികചിന്ത നന്നായി. നമ്മളെല്ലാം ഉടഞ്ഞു ചിതറാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ലോകങ്ങൾ തന്നെ!

    ReplyDelete
  4. കവിത നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete