Jan 21, 2016

ആശ്വാസം

ഇത്തവണ
മഞ്ഞും നിലാവും ഇണചേരുന്ന കാലം
കഴിഞ്ഞുപോയത്‌
അറിഞ്ഞതിപ്പോഴാണ് ..
പുൽ നാമ്പുകളിൽ
തുഷാരമുണരുന്നത്
ഇത്തവണ കണ്ടില്ലെന്നതും
തോന്നിയതിപ്പോഴാണ്
മഴയത്തും മഞ്ഞത്തും
ഞാൻ വെയിലത്തായിരുന്നെന്നും
അറിയുന്നതിപ്പോഴാണ്
ആകെ വിഷമിച്ച്
കൂട്ടുകാരനോട് പറഞ്ഞപ്പോൾ
അവനാകെ ചിരിച്ചു കുഴഞ്ഞു
ഒടുക്കം
അവനും അതൊക്കെ
ഇപ്പോഴാണറിഞ്ഞതെന്നു
പറഞ്ഞപ്പോഴാണ്
ആശ്വാസമായത്.

1 comment:

  1. വളരെക്കാലങ്ങൾക്ക് ശേഷം ഒരു പോസ്റ്റ്!! അല്ലേ

    ആശംസകൾ

    ReplyDelete