Nov 16, 2010

പെന്‍ഡുലം

ഒരു ജന്മം, ആകാശപ്പരപ്പിന്നറ്റ-
ത്തെവിടെയോ തൂക്കിയിട്ടൊരു പെന്‍ഡുലം..
സുഖത്തില്‍ തട്ടി, യഴല്‍ക്കയത്തില്‍ മുങ്ങി,
നരച്ച നിറങ്ങള്‍ തൊട്ടും, പിന്നെ, 
നിന്‍ മിഴി തന്‍ നീലയാഴങ്ങളില്‍
കനിവോടെയൊന്നു തലോടിയും 
ഇപ്പരപ്പാകെയും മഴവില്‍ നിറങ്ങള്‍ തൂവും
നിലാക്കനവുകലരുളിയും, പിന്നെ-
യോര്‍മതന്‍ വാനങ്ങളില്‍
മയക്കമാര്‍ന്നൊഴുകിയും,
ഞരമ്പ്‌ പൊട്ടി നിണം പൊടിയും 
ജീവന്റെ തുടിപ്പാര്‍ന്ന ഹൃത്തില്‍ തൊടും
രാക്കനവീ ജന്മം, അറിയില്ലെനിക്കീ 
വാഴ്വിനെ പുണരണോ,
ഒരു കൈയകലത്തില്‍ നിര്‍ത്തണോ? 

1 comment:

  1. :)

    ഈദ് മുബാറക്

    അഭിപ്രായം രേഖപെടുത്തുക:
    www.yathravazhikal.blogspot.com

    ReplyDelete