Aug 2, 2008

ബുഫേ

അതേയ്.. ഇവിടെ..
കുറച്ചുകൂടി ജീവിതം വിളമ്പിയെക്കൂ ..
എന്തൊരു വിശപ്പ്‌!
സ്വപ്നങ്ങളുടെ ആ കൂട്ടുകറി,
കണ്ണീര് കൊണ്ടൊരു ഓലനും..
അസ്സലായിട്ടുണ്ട്..
കയ്പതോരന്‍ ഒട്ടും മുഷിയില്ല..
(ആരാണാവോ വെപ്പ്?)
ഒക്കെ കുറച്ചുകൂടി ആയിക്കോട്ടെ ..

ഏയ്! ഇവിടെ!

നിങ്ങള്ക്ക് തെറ്റിയെന്നെ..
എത്രയേറിയാലും ദഹിച്ചോളും..
അതിനേ, ഇഞ്ചിക്കറിയസ്സലാ ..
പിന്നെ എന്തജീര്ണം?

ഏയ്!
ഈ വിളമ്പുകാരെന്തെടുക്കുവാ?

ഹ!
ഞാനെന്തൊരു മണ്ടന്‍!
ബുഫേയാണെന്നതു
ചത്തത്‌ പോലെ മറന്നുപോയി..




5 comments:

  1. പൊതിച്ചോറും, വാഴയിലയിലെ സാമ്പാറും എട്ടുകൂട്ടാനും ചോറുമൊന്നും ഇനി അധികകാലം ഉണ്ടാകില്ല. ഇത് ബുഫേകളുടെ കാലമാ...

    ReplyDelete
  2. ‘വിളംബുകാര“നില്ലാതാകുന്ന ലോകം ബുഫെയുടെ ലോകം. സ്വയംസേവനം ഒരു ലാഭത്തിന്റെ ലോകം കൂടിയാണ്.

    ReplyDelete
  3. രാജേഷ് സൂര്യകാന്തി,

    എന്നാലും എനിക്കിഷ്ടം ഈ ബുഫേ തന്നെയാണ്...

    വിളമ്പുന്നവന്റെ കയ്യിലെ അഴുക്കെങ്കിലും ഒഴിവാക്കാമല്ലോ!!

    ReplyDelete
  4. വിളമ്പിത്തന്നാലും കോരിയെടുത്ത് തിന്നാലും തിന്ന് തിന്ന് തീര്‍ക്കണം ജീവിതം, നക്കിത്തീര്‍ത്ത് പിന്നെയും ഒരു വട്ടം കൂടി തുടങ്ങാം.

    ReplyDelete