Jul 22, 2008

ദാമ്പത്യം..(ദേവന്‍ പറഞ്ഞ കഥ)

ആദ്യമേ അങ്ങ് പറഞ്ഞേക്കാം.. ഇതു എന്റെ കഥയല്ല.. ഇനി ആരുടെ കഥയാണെന്ന് ചോദിച്ചാല്‍ എനിക്കൊട്ട് അറിയുകയുമില്ല.. കഥ എം.വി.ദേവന്‍ പറഞ്ഞതാണ്. ഞാന്‍ കേട്ടോ എന്ന് ചോദിച്ചാല്‍, കേട്ടിട്ടില്ല..
അതായത്, ദേവന്‍ പറഞ്ഞതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞുതന്ന ഒരു കഥ..

കഥ ഇതാണ് :
വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരിടത്ത് ജീവിച്ചുവന്ന ദമ്പതിമാരില്‍ ഭാര്യയെ പാമ്പ് കടിച്ചു.. പാമ്പ്‌ എന്ന് വെച്ചാല്‍ കൊടിയ വിഷമുള്ള പാമ്പ്.. വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോകാന്‍ പോലും സമയം കിട്ടിയില്ല, അവള്‍ മരിച്ചുപോയി.. ഭര്‍ത്താവ് ആര്‍ത്തലച്ചു കരഞ്ഞു.. കുഞ്ഞുങ്ങളെയും ബന്ധുക്കളെയും, പിന്നെ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ചു അവളുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് കരഞ്ഞുകൊണ്ടേയിരുന്നു...

ഒടുവില്‍ അവളുടെ മൃതദേഹം കര്‍മങ്ങള്‍ക്ക് ശേഷം ചുടുകാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കമായി. പ്രിയപ്പെട്ടവളുടെ ശവശരീരത്തിനെ ആ സ്നേഹനിധിയായ ഭര്‍ത്താവ് അനുഗമിച്ചു.. അങ്ങനെ പോകുന്ന വഴിയില്‍ വലിയൊരു ആല്‍മരം ഉണ്ടായിരുന്നു.. ഒരു മുതുക്കന്‍ ആല്‍മരം.. അതിന്റെ വേരുകള്‍ മണ്ണിനു പുറത്തേക്ക് തള്ളിനിന്നിരുന്നു.. മൃതദേഹം വഹിച്ചിരുന്ന ഒരാള്‍ ആ വേരുകളില്‍ തട്ടി താഴെ വീണു.. അവരുടെ കൈയില്‍നിന്ന് ആ മൃതദേഹം മണ്ണിലേക്ക് വീണു.. മണ്ണില്‍ കിടന്ന മൃതദേഹം വീണ്ടും എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ അല്‍ഭുതത്തോടെ അത് കണ്ടു.. മൃതദേഹത്തിന്റെ കണ്ണ് അല്പം തുറന്നിട്ടുണ്ടോ? ചെറുതായി ശ്വസിക്കുന്നുണ്ടോ? സംശയം തീര്‍ക്കാന്‍ അയാള്‍ കൈ മൂക്കിനടുത്തു പിടിച്ചുനോക്കി.. ശരിയാണല്ലോ... ശ്വസിക്കുന്നുണ്ട്.. എല്ലാവര്ക്കും അല്‍ഭുതമായി.. ഉടനെ തന്നെ വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോയി.. അല്‍ഭുതകരമായി അവള്‍ ജീവിതത്തിലേക്കും അങ്ങനെ ദാമ്പത്യതിലേക്കും തിരിച്ചുവന്നു...

അവള്‍ വീണ്ടും പത്തിരുപതുകൊല്ലം സന്തോഷത്തോടെ അയാള്‍ക്കൊപ്പം ജീവിച്ചു..

പിന്നെ അവള്‍ ശരിക്കും മരിച്ചു... തലച്ചോറില്‍ പനി വന്നു മൂര്ച്ചിചിട്ടാണ് മരിച്ചത്. ജീവിതം അയാളെ കുറേക്കൂടി പാകപ്പെടുതിയിരുന്നതിനാലും കുറച്ചുനാള്‍ സുഖമില്ലാതെ കിടന്ന ശേഷമായിരുന്നു, ആ മരണമെന്നതിനാലും അയാള്‍ പണ്ടത്തെപോലെ നിലവിളി കൂട്ടിയില്ല.. ചടങ്ങുകള്‍ക്ക് ശേഷം രണ്ടാമതൊരിക്കല്‍ കൂടി അവളെ ചുടുകാട്ടിലെക്കെടുത്തു.. അയാള്‍ മുമ്പെപ്പോലെ അനുഗമിച്ചു...

ആ ആലിന്ചുവട്ടില് അവര്‍ എത്തി..

പിന്നില്‍നിന്നും അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..: 'ശ്രദ്ധിക്കണേ.. ആ വേര് തട്ടി വീഴല്ലേ..'

6 comments:

  1. അപ്പോ ഇതാണ്‌ മനസ്സിലിരിപ്പ്‌. തന്റെ ഭാര്യയുടെ (ഭാര്യ ഉണ്ടെങ്കില്‍) mail ID ഒന്നു തന്നേ.

    ReplyDelete
  2. നല്ല കഥ...ഇഷ്ടമായി...

    സസ്നേഹം,

    ശിവ.

    ReplyDelete
  3. :) എഴുതാനുള്ള ആ എയിം ശ്രദ്ധിച്ചു. നൈസ്!

    ReplyDelete
  4. നന്നായിട്ടുണ്ട് കേട്ടോ...
    പിന്നെ എം വി ദേവന്‍ അറിയേണ്ടാ; ഉത്തരവാദിത്വം അങ്ങേരുടെ തലേല്‍ കെട്ടി വച്ചത്...

    ReplyDelete
  5. നല്ലവളുമാരായ ഭാര്യമാര്‍ക്കിട്ടു പണി തന്നു അല്ലെ?

    ReplyDelete
  6. You started with nice introduction. This was a country joke in north, and the tittle is "Khamba sambaalke". Biwi ka mayyath khabristan lejarahata. Raste pe ek khambe pe mayyat atka aur gira, biwi aamkh kholi. Uske baad donom bahut saal khushi main rahe aur baad main biwi mar gayi. Is baar mayyat leke jate waqth jub khamba ke paas pahuncha peeche se aawas aagaya pati ka.. "khamba sambaalke"

    ReplyDelete