Jul 7, 2008
പള്ളിയും ക്രിസ്തുവും പിന്നെ ജിബ്രാനും..
ജിബ്രാന് എഴുതുന്നു...
പണ്ടു ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു... അയാള്‍ അത്രയ്ക്ക് സ്നേഹിക്കപ്പെടെണ്ടവന്‍ ആയിരുന്നതിനാലും അയാളുടെ ഉള്ളില്‍ അത്രയ്ക്ക് സ്നേഹം ഉണ്ടായിരുന്നതിനാലും നമ്മള് അയാളെ ക്രൂശിച്ചു..
അയാളെ ഞാന്‍ ഇന്നലെ മൂന്നു വട്ടം കണ്ടു..
ആദ്യം കാണുമ്പോള്‍ ഒരു വേശ്യയെ ജയിലിലെക്കയയ്ക്കാന്‍ ഒരുമ്പെടുന്ന ഒരു പോലീസുകാരനെ അതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു..
പിന്നീട് കാണുമ്പോള്‍ അയാള്‍ ഒരു അധസ്ഥിതനോട് ഒപ്പമിരുന്നു വീഞ്ഞ് കുടിക്കുകയായിരുന്നു...
അവസാന വട്ടം അയാളെ കാണുമ്പോള്‍ അയാള്‍ ഒരു പള്ളിയില്‍ പള്ളിയുടെ രക്ഷാധികാരിയുമായി മുഷ്ടി യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു..
Subscribe to:
Post Comments (Atom)
ഇപ്പോഴും അയാള്‍ ജീവിക്കുന്നു...ചില ഹൃദയങ്ങളില്‍...ചിലപ്പോഴൊക്കെ നാം കാണാറുമുണ്ട്...ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലേയ്ക്കും അയാള്‍ വന്നെത്താറുണ്ട്...
ReplyDeleteസസ്നേഹം,
ശിവ.