Jun 20, 2008

ഞെട്ടി ! (പൂച്ചക്കുട്ടിക്ക് നന്ദി.. പറഞ്ഞതനുസരിച്ച് തലക്കെട്ട്‌ മാറ്റുന്നു )


മോസില്ല ഫയര്‍ഫോക്സിന്റെ പുതിയ വെര്‍ഷന്‍ ഇറങ്ങിയത്‌ അറിഞ്ഞില്ലേ? ഒരു പത്രത്തില്‍ കണ്ടതാനുസരിച്ചു ഞാനും മോസില്ല സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്തിരുന്നു.. ഈ മാസം പതിനേഴാം തീയതി അവര്‍ download ഡേ ആയി പ്രഖ്യാപിച്ചിരുന്നു .. അവര്‍ ഒരു ലോക റിക്കാര്‍ഡ് സ്ഥാപിക്കുവാന്‍ വേണ്ടി പരമാവധി ആള്‍ക്കാരോട് അന്നുതന്നെ download ചെയ്യുവാന്‍ അഭ്യര്തിച്ചിരുന്നു .. മൊത്തം എട്ടു ദശലക്ഷം ആള്‍ക്കാര്‍ അന്ന് download ചെയ്തത്രേ.. ഇന്ത്യയില്‍ നിന്നും ഏകദേശം 95000 പേര്‍.. അങ്ങനെ ഞാനും അന്ന് പുതിയ ഫയര്‍ഫോക്സ് കൈക്കലാക്കി .. പ്രയാസം ഒന്നും കൂടാതെ.. ഒടുവില്‍ ഒരു സര്ടിഫികട് -ഉം കിട്ടി. അല്ലെങ്കില്‍ തന്നെ ഞാന്‍ ഇവന്റെ ഒരു ആരാധകനാണ് .. പുതിയ ഫയര്‍ഫോക്സ് ശരിക്കും ഞെട്ടിച്ചു .. അടിപൊളി .. പുതിയ features ഇവിടെ വിവരിച്ചാല്‍ തീരില്ല ... അനുഭവിച്ചറിയുക , എന്റെ വായനക്കാരാ .. നല്ല speed ഉണ്ട്.. ഒരു കുഴപ്പം നിലനില്ക്കുന്നു.. മലയാളം പത്രങ്ങളുടെയും മറ്റും സൈറ്റ് -ഉകള്‍ ഇപ്പോഴും വായിക്കുവാന്‍ കഴിയുന്നില്ല... അത് ഇനി എന്നാണാവോ ശരിയാവുക? firefox സംബന്ധിച്ച് വെറുതെ ഒന്നു നെറ്റില്‍ പരതിയപ്പോള്‍ രസകരമായ ഒരു ചിത്രം കിട്ടി.. ഒന്നു കണ്ടുനോക്കൂ.. (ഞാന്‍ ചിത്രം മോഷ്ടിച്ച സൈറ്റില്‍ ഒരു അടിക്കുറിപ്പ് ഉണ്ട് : the most fortunate firefox എന്ന്..)

2 comments:

  1. ഭാവഗായകാ ആദ്യം ഈ പുളിച്ച ടൈറ്റില്‍ മാറ്റൂ. ഇവന്‍ പുലിയും പൂച്ചയും ഒക്കെ നാട്ടുകാര്‍ പറഞ്ഞ് ഓക്കാനം വരുന്ന നിലവാരത്തില്‍ എത്തി നില്‍ക്കുന്നു.
    ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക; നെറ്റില്‍ വെറുതെ തപ്പിയാല്‍ കിട്ടുന്ന പടമൊക്കെ എടുത്തു പബ്ലീഷ് ചെയ്താ അവര്‍ വന്ന് കാര്യമായിട്ട് വന്ന് തപ്പിക്കൊണ്ടുപോകും.
    http://www.joemonster.org/ ന്റെ അവസാനവരിയായി എഴുതിവച്ചിട്ടുണ്ട്

    Creative Commons License
    Ten utwór jest dostępny na licencji Creative Commons Uznanie autorstwa-Użycie niekomercyjne-Na tych samych warunkach 2.5 Poland.

    ഇതിന്റെ ട്രാന്‍സിലേഷന്‍ എവിടെ എങ്കിലും കിട്ടുമെങ്കില്‍ തപ്പി എടുത്ത് വായിക്ക്.

    ഒരു സംശയം എല്ലാവരോടും; ബ്ലോഗില്‍ നിന്നു മോഷ്ടിച്ചാല്‍ മാത്രമേ മോഷണമാകൂ? ബൂലോകര്‍ക്ക് എന്തും മോഷ്ടിക്കാം? അതിനൊന്നും കരിദിനം ഇല്ലേ?

    ഇത്രയും കോളിളക്കം സൃഷ്ടിച്ച ഇഞ്ചിപ്പെണ്ണിന്റെ ഇഞ്ചിമാങ്ങായില്‍ ബാനറായി ഉപയോഗിച്ചിട്ടുള്ള പടം എവിടെ നിന്നും ചൂണ്ടിയതാണെന്നറിയുമോ?

    കാരണവര്‍ക്ക് ബാനറിലും...!

    ReplyDelete
  2. ഫോണ്ടുകള്‍ എല്ലാം ഡൌണ്‍ലോഡ് ചെയ്ത് ഫോണ്ട്സ് ഫോള്‍ഡറില്‍ ഇടുക. ശരിയാവേണ്ടതാണ്,

    ReplyDelete