Jun 18, 2011

ഓര്‍മച്ചില്ലയിലെ ഉമ്മപ്പഴം

പലതും മറന്നുപോകുന്നതാണ്
അസുഖമെന്നു പറഞ്ഞപ്പോള്‍,
ഡോക്ടര്‍ ചിരിച്ചു,
കൂടെ പഠിച്ച രജനിയാണത്രെ,
അവള്‍..
*          *            *          *

വരച്ച വരകളും, നട്ട മരങ്ങളും,
നിര്‍മിതികളും, വഴികളും
മായ്ക്കാന്‍ വരുന്ന 
സുനാമിത്തിരകളാണോര്‍മകള്‍.
വിലങ്ങനെ / കുറുങ്ങനെ /
തെന്നിത്തെന്നി / വളഞ്ഞു തിരിഞ്ഞു /
ചാടിച്ചാടി ...
എങ്ങിനെയോടിയാലും 
രക്ഷപ്പെടില്ല, പിടികൂടും..
തീരത്തെ തരിശാക്കി,
(നനവ്‌ മാത്രം ബാക്കിയാക്കി)
തിരകള്‍ മടങ്ങും..
പിന്നെയും തീരത്തിരിക്കും..
കാത്തിരുന്നില്ലെങ്കിലും തിരകള്‍ വരും..
പിന്നെയും, പിന്നെയും, പിന്നെ,
പിന്നെയും..
*       *        *         *         *

ഉറക്കമുണരുമ്പോള്‍, 
തിരയടങ്ങിയിരിക്കുന്നു.
ഏകാദശി നോല്‍ക്കാത്ത 
കള്ളനായ, കപടനായ 
രണ്ടാമത്തെ കാക്കയെപ്പോലെ,
കാത്തിരുന്നു നോക്കി..
ഇല്ല, തിരയടങ്ങിയിരിക്കുന്നു..
കടലിലേക്ക്‌ നടന്നുനോക്കി..
തിരകള്‍ വലിഞ്ഞു വലിഞ്ഞു പോകുന്നു..
പിടിതരാതെ പോകുന്നു..
എണ്ണയിട്ട കള്ളനെപ്പോലെ
വഴുതി വഴുതിപ്പോകുന്നു..
ഇനിയൊരു വിരല്‍ത്തുമ്പു താ,
ഞാനൊന്ന് തിരിച്ചു കയറട്ടെ..
*            *                 *                 *

കിതച്ച്‌, വിയര്‍ത്ത്, വിറച്ച്,
ഞാനിരുന്നു..
ചേര്‍ത്ത് പിടിച്ച്, 
നെറ്റിയില്‍ 
ഡോക്ടറുടെ ഒരുമ്മ..
'ഇനി പുതിയ ഓര്‍മ്മകള്‍ 
തുടങ്ങട്ടെ' യെന്ന്..

ഓര്‍മച്ചില്ലകളില്‍
ഇങ്ങനെയൊരുമ്മപ്പഴം
തിരഞ്ഞു ഞാനിരുന്നു...

4 comments:

  1. "ഓര്‍മച്ചില്ലകളില്‍
    ഇങ്ങനെയൊരുമ്മപ്പഴം
    തിരഞ്ഞു ഞാനിരുന്നു."

    നല്ല വരികള്‍. അപ്പോഴും ഓര്‍മ്മ ശരിയായിട്ടില്ല അല്ലെ?

    ReplyDelete
  2. പലതും മറന്നുപോകുന്നതാണ്
    അസുഖമെന്നു പറഞ്ഞപ്പോള്‍,
    ഡോക്ടര്‍ ചിരിച്ചു,
    കൂടെ പഠിച്ച രജനിയാണത്രെ,
    അവള്‍..

    very good.

    ReplyDelete
  3. കിതച്ച്‌, വിയര്‍ത്ത്, വിറച്ച്,
    ഞാനിരുന്നു..
    ചേര്‍ത്ത് പിടിച്ച്,
    നെറ്റിയില്‍
    ഡോക്ടറുടെ ഒരുമ്മ..
    'ഇനി പുതിയ ഓര്‍മ്മകള്‍
    തുടങ്ങട്ടെ' യെന്ന്..

    അതെ പുതിയ ഓര്‍മ്മകള്‍ തുടങ്ങട്ടെ ,ആശംസകള്‍ !!!

    ReplyDelete