May 19, 2011

മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍














അഹംഭാവത്തിനു ഒരു അതിര് വേണ്ടേ?
ചൊവ്വയിലും ചന്ദ്രനിലും പോയി
വെള്ളവും ജീവനും തിരയുന്നു!!
അവിടെ മണ്ണില്‍ നനവുണ്ടത്രേ..
അവിടെ നീര്‍ച്ചാലുകള്‍ കണ്ടത്രെ..
അതുകൊണ്ട് ജീവന് സാധ്യതയുണ്ടത്രേ
ഇനി,
എനിക്കുത്തരം തരൂ..
കൊഞ്ഞനം കുത്താതെ..
ഇവിടെ, ഭൂമിയില്‍,
മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍
ഒക്കെ നിങ്ങള്‍ കണ്ടെത്തിയോ?

ചരടുകളെല്ലാം അറ്റുപോയും,
കണ്ണില്‍ കനല്‍ ബാക്കി വെച്ചും,
ഒരു മരുപ്പച്ച പോലും കാണാതെ,
നടന്നും (ഇഴഞ്ഞും),
കരയാതെ കണ്ണുനീര്‍ വറ്റിയും,  
വാഴ്വിന്റെ വിയര്‍പ്പൂ നീരൂറി
മുറിവുകളില്‍ എരിവേറ്റിയും 
മുള്ളിന്‍ കിരീടം വകഞ്ഞുവെച്ച
ചോരച്ചാലില്‍ കണ്ണ് മങ്ങിയും,
കുടഞ്ഞെറിയുമോര്‍മതന്‍  
മുള്‍പ്പടര്‍പ്പോടു തെല്ലു കലഹിച്ചും,
പിന്നെയും വീഴാതെയും,
(നിങ്ങള്‍ കാണുന്നുണ്ടോ?) 
വീഴാതെയും !!
ഒരാള്‍ പോകുന്നുണ്ട്..

അയാള്‍ പാര്‍ക്കുമിടം,
എനിക്കറിയാം..
അഹങ്കാരികളെ,  
നിങ്ങള്‍ക്കറിയുമോ?

4 comments:

  1. ചരടുകളെല്ലാം അറ്റുപോയും,
    കണ്ണില്‍ കനല്‍ ബാക്കി വെച്ചും,
    ഒരു മരുപ്പച്ച പോലും കാണാതെ,
    നടന്നും (ഇഴഞ്ഞും),അതൊന്നും കാണാന്‍ ആരും മെനക്കെടാറില്ല

    ReplyDelete
  2. അഹങ്കാരികളെ നിങ്ങള്‍ക്കറിയുമോ? :)

    ReplyDelete
  3. അനില്‍, കണ്ടിട്ട് ഒരുപാടായി, അല്ലെ.. ഒരു കവിത ജീവിച്ചു തീര്‍ക്കുന്നതിനിടയില്‍, പലതും നഷ്ടപ്പെടുന്നു..

    ReplyDelete