Sep 18, 2008

നോട്ടം


ഞാന്‍ നടന്നു പോകുകയും
അവള്‍ നടന്നു വരികയുമായിരുന്നു
അകലെ വെച്ചു തന്നെ അവള്‍ എന്നെ കണ്ടുവെന്ന്
എനിക്കറിയാം
ആ കണ്‍നോട്ടം എന്നിലാണെന്ന് തിരിച്ചറിയാവുന്ന
ദൂരത്തെത്തിയപ്പോള്‍
അവളുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു
എനിക്കറിയാം, അവള്‍ മോഹാലസ്യപ്പെട്ടതല്ലെന്ന്
അവള്‍ മറ്റേതൊരു പെണ്ണിനേയും പോലെ
ആകാശത്തേക്ക് നോക്കിയതായിരുന്നു..
(നേരെ നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ട് എത്ര നാളായി!)

അങ്ങനെ നോക്കുന്നത്
എന്നെ നോക്കാതിരിക്കാനാനെന്നും
അങ്ങനെ നോക്കുമ്പോള്‍
എന്നെ മാത്രമെ കാണുന്നുള്ളൂ എന്നും
ആകാശം അവള്‍ കാണുന്നില്ലെന്നും
എനിക്കറിയാം..
പൊടുന്നനെ, എനിക്കൊരാശ..
അവള്‍ കാണാത്ത ആകാശം
എനിക്ക് കാണണം..
ഞാന്‍ ആ വലിയ കണ്ണുകളിലേക്കു നോക്കി..

6 comments:

  1. നേരെ നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ട് എത്ര നാളായി....ഈ വരികള്‍ തികച്ചും സത്യം...

    ReplyDelete
  2. സഖാവിന് കവിതയും വശമുണ്ടാ

    ReplyDelete
  3. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  4. അടിപൊളി, രാജേഷേട്ടാ നമിച്ചു....

    ReplyDelete
  5. അനാവശ്യമായി വലിച്ചു നീട്ടാതെ അനാവശ്യങ്ങള്‍ മാത്രം ചിന്തിക്കുന്ന കവിത!!
    Keep it up

    ReplyDelete